കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ ആനുകൂല്യം ഇനി കാസര്‍കോട് മയ്യ ഐ കെയര്‍ ആശുപത്രിയിലും ലഭ്യമാവും. അഞ്ചു ലക്ഷം രൂപയുടെ സൗജന്യചികിത്സയാണ് പദ്ധതിയില്‍ അംഗമായിട്ടുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്.
മയ്യ ആശുപത്രിയില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു.ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എം.സതീശന്‍ പദ്ധതി വിശദീകരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രപൂജാരി,ഡോ.ബി.എസ് റാവു, ഡോ.ഗണേഷ് മയ്യ,ഡോ രേഖ മയ്യ എന്നിവര്‍ സംസാരിച്ചു.