കാസർഗോഡ്: കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നീലേശ്വരം നഗരസഭയുടെ പരിധിയിലും ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളിലും ഉള്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക്  ഏഴ് ക്ഷീര സഹകരണ സംഘങ്ങളിലൂടെ ക്ഷീരവികസന വകുപ്പ് മുഖേന 300 ചാക്ക് കാലിത്തീറ്റ (15000 കി.ഗ്രാം) സൗജന്യമായി വിതരണം ചെയ്തു.
ക്ഷീര മേഖലയിലെ നഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ പ്രളയം ബാധിച്ച പ്രദേശങ്ങളിലെ  ഭവനങ്ങള്‍ സന്ദര്‍ശനം നടത്തി വരുന്നു.കൂടാതെ വൈക്കോല്‍, ടോട്ടല്‍ മിക്‌സഡ് റേഷന്‍ എന്നിവ രണ്ടു ദിവസത്തിനുള്ളില്‍ വിതരണം നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.