അമ്പലവയല്‍ : കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ആത്മ വയനാടിന്റെ ഭാഗമായി പൂപ്പൊലിയില്‍ കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ചു. വയനാട്ടിലെ ഓരോ കര്‍ഷകരില്‍ നിന്നും വിളവെടുത്ത ഇനങ്ങളാണ് പ്രദര്‍ശനനഗരിയിലുളളത്. കൃഷി വകുപ്പും, മൃഗസംരക്ഷണ വകുപ്പും, ഫിഷറീസ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആത്മ വയനാട് 2011 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഗുണമേന്‍മയും വിഷവിമുക്തവുമായ പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, കര്‍ഷകര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക, ജൈവവളങ്ങള്‍ ഉപയോഗിച്ചുളള കൃഷിയെ പ്രോല്‍സാഹിപ്പിക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം. ആത്മ വയനാടിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ലീഡ്‌സ് എന്ന സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.