പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. തുമ്മല്‍, പനി, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ ഉടനെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ എത്തേണ്ടതാണ്. ഗര്‍ഭിണികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം (ബി.പി) ഉള്ളവര്‍, ദീര്‍ഘകാലമായി ചികിത്സയില്‍ ഉള്ളവര്‍ (കരള്‍, വൃക്കരോഗങ്ങള്‍, കാന്‍സര്‍) തുടങ്ങിയവര്‍ ചെറിയ ജലദോഷമാണെങ്കില്‍ പോലും ഡോക്ടറെ സമീപിക്കണം.

രോഗലക്ഷണങ്ങള്‍: 

* പനി, ശരീരവേദന
* തൊണ്ടവേദന
* മൂക്കൊലിപ്പ്
* ചുമ
* ശ്വാസതടസ്സം
* ക്ഷീണം, വിറയല്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല ഉപയോഗിച്ച് മറയ്ക്കുക.
* കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
* പനി ഉണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. കൂടാതെ പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകരുത്.
* പനിയുള്ള കുട്ടികളെ അങ്കണവാടിയിലും ക്രഷുകളിലും അയക്കരുത്

തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് എച്ച് 1 എന്‍ 1 എന്നും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.c