പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിൽ പുന:പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ കോഴ്‌സിൽ ഒരു ബാച്ചിൽ ചേർന്നശേഷം ആ ബാച്ചിന്റെ സമ്പർക്ക ക്ലാസ്സിൽ പങ്കെടുക്കാത്തവർ, നിശ്ചിത ഹാജർ കുറവിനാൽ ഡി.സി.എ പൊതു പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് മൂന്ന് വർഷം വരെ തുടർബാച്ചുകളിലെ സമ്പർക്ക ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് പുന:പ്രവേശനം അനുവദിക്കും. സ്‌കോൾ-കേരള ഡി.സി.എ മൂന്നാം ബാച്ച് മുതലുളള വിദ്യാർഥികൾക്ക് ഡി.സി.എ അഞ്ചാം ബാച്ചിൽ ആഗസ്റ്റ് 24 മുതൽ 30 വരെ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പുന:പ്രവേശന ഫീസ് 500 രൂപ. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.
വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുളള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കണം. രജിസ്‌ട്രേഷനുളള മാർഗനിർദേശങ്ങൾക്കും, കൈപ്പുസ്തകത്തിനും സ്‌കോൾ-കേരള വെബ് സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2342950, 2342271, 2342369.