കാസർഗോഡ്: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ആറാം വാര്‍ഡ് ഹരിത സമൃദ്ധി തരിശ് രഹിത വാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനവും പനയാല്‍ പള്ളാരത്ത് വെച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.ബാബുരാജ് മുഖ്യാതിഥിയായിരുന്നു കൃഷി ഓഫീസര്‍ വേണുഗോപാലന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാരായ  പി. ലക്ഷ്മി, കെ.ബിന്ദു, മെമ്പര്‍മാരായ വി.അമ്പൂഞ്ഞി, എം.പി.എം.ഷാഫി, ഷക്കീല ബഷീര്‍, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എ.വിനോദ്കുമാര്‍ സ്വാഗതവും . കൃഷി അസിസ്റ്റന്റ് ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.