സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള ഉദുമ, മലമ്പുഴ നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ(നഴ്‌സിംഗ്) തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഉദുമ നഴ്‌സിംഗ് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ 24ന് രാവിലെ 9.30 നും 11.30 നും ഇടയിൽ ആയംമ്പാറ, പെരിയ പി.ഒ., കാസർകോട് ഉള്ള സിമെറ്റ് നഴ്‌സിംഗ് കോളേജിലും (ഫോൺ: 0467-2233935), മലമ്പുഴ നഴ്‌സിംഗ് കോളേജിൽ ഇന്റർവ്യൂവിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ 26ന് രാവിലെ 9.30നും 11.30നും ഇടയിൽ പാലക്കാട് സർക്കാർ പി.എച്ച്.സി മലമ്പുഴയ്ക്ക് സമീപമുള്ള സിമെറ്റ് നഴ്‌സിംഗ് കോളേജിലും(ഫോൺ: 0491-2815333) നേരിട്ട് ഹാജരാകണം. നിശ്ചിത സമയം കഴിഞ്ഞ് വരുന്നവരെ ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. യോഗ്യത: എം.എസ്‌സി നഴ്‌സിംഗ് ജയം. ശമ്പളം 21,600 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനത്തീയതി, സ്വഭാവം, ഒരു വർഷത്തിനുള്ളിൽ ലഭിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ബി.എസ്‌സി നഴ്‌സിംഗ്), അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ(എം.എസ്‌സി നഴ്‌സിംഗ്)എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.simet.in ൽ ലഭിക്കും. ഫോൺ: 0471-2302400.