കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നും ലഭിച്ചിട്ടുളള സമിതിയുടെ പരിഗണനയിലിരിക്കുന്ന ഹർജികളി•േൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും ഹർജിക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തും.

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ഹർജികൾ സ്വീകരിക്കും. തുടർന്ന് പത്തനംതിട്ട ജില്ലയിലെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, മഹിളാ മന്ദിരം, വൃന്ദസദനം എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കും. സമിതി മുമ്പാകെ പരാതി സമർപ്പിക്കാൻ താല്പര്യമുളളവർ യോഗത്തിൽ ഹാജരായി, സമിതി അധ്യക്ഷയെ സംബോധന ചെയ്തുകൊണ്ടുളള പരാതി രേഖാമൂലം സമർപ്പിക്കണം.