മന്ത്രി എ.സി. മൊയ്തീന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം: കുടുംബശ്രീ മിഷന്‍റെ ഈ-നെസ്റ്റ്, സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

43 ലക്ഷം കുടുംബശ്രീ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള ഈ-നെസ്റ്റ് പദ്ധതി  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 104 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് നടപ്പാക്കുന്ന സ്നേഹിത അറ്റ് സ്കൂള്‍ പദ്ധതി വെളിയന്നൂര്‍ പുതുവേലി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ഉദ്ഘാടനം ചെയ്തത്.

കുടുംബശ്രീ കുടുംബങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ വിജയിക്കാത്തവര്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സാക്ഷരതാ മിഷന്‍റെയും സഹകരണത്തോടെ തുല്യതാ പരീക്ഷ നടത്തുന്ന കാര്യവും പരിഗണനയിലാണ്-മന്ത്രി പറഞ്ഞു.