കാസർഗോഡ്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,ശുചിത്വ മിഷന്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് കടപ്പുറം  ശുചീകരിച്ചു.
മീനാപ്പീസ് കടപ്പുറത്ത് നിന്നാരംഭിച്ച ശുചീകരണത്തില്‍ ജി ആര്‍ എഫ് എച്ച് എസ് വിദ്യാര്‍ത്ഥികള്‍, ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാര്‍,  ഫിഷറീസ് വകുപ്പ് ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി.ശേഖരിച്ച  പ്ലാസ്റ്റിക്ക് കുപ്പികള്‍, കുപ്പി ചില്ലുകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ എന്നിവ തരം തിരിച്ച് നഗരസഭയ്ക്ക് കൈമാറി. ശുചീകരണ പരിപാടി  സബ് കളക്ടര്‍  അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.