റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയും സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, ചങ്ങനാശ്ശേരി എന്ന വിലാസത്തിലോ  cfscchry@gmail.com  എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടുക. ഫോൺ: 0481-2720311/9895632030