മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ 19ന് രാവിലെ 11 മുതൽ ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ് വിഭാഗത്തിന്റെ കോൺഫറൻസ് ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തും.

അറിയിപ്പ് ലഭിച്ചിട്ടുള്ളവരും അല്ലാത്തവരും എല്ലാ മുന്നാക്ക വിഭാഗ സംഘടനകൾക്കും മുന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രശ്‌നങ്ങളിലും താത്പര്യമുള്ള വ്യക്തികൾക്കും ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, അംഗങ്ങളായ അഡ്വ.എം.മനോഹരൻ പിള്ള, എ.ജി.ഉണ്ണികൃഷ്ണൻ, മെമ്പർ സെക്രട്ടറി പി.എസ്.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.