വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കീഴിൽ ആറ് മാസത്തേക്ക് സോഷ്യൽ വർക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇതിലേക്ക് ജില്ലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾക്ക് അപേക്ഷിക്കാം. 25നും 35നും മധ്യേ പ്രായമുള്ളവർക്കും എം.എ സോഷ്യോളജി/ എം.എസ്.ഡബ്ലു യോഗ്യതയും രണ്ട് വർഷ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷ ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ വനിത ശിശുവികസന ഓഫീസർ, നിർഭയ സെൽ, ചെമ്പകനഗർ, ഹൗസ് നമ്പർ-40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.