കുട്ടികള്‍ക്ക് കരുതലുമായി സര്‍ക്കാര്‍ ഒപ്പമുണ്ട്-ആരോഗ്യമന്ത്രി
കുടുംബ ബന്ധങ്ങളിലെ ശൈഥില്യംമൂലം ഒറ്റപ്പെട്ടു പോകുന്ന കുട്ടികള്‍ക്ക് വീട്ടിലേക്കാള്‍ മികച്ച ജീവിതസാഹചര്യമൊരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് വനിതാ ശിശു വികസന-ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ പറഞ്ഞു. തിരുവഞ്ചൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കരുതലും സംരക്ഷണവും നല്കുന്നതിനോടൊപ്പം ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ ആഗ്രഹങ്ങള്‍ അടക്കി കഴിഞ്ഞ കുട്ടികളെ സ്വപ്ന തുല്യമായ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ വനിതാ ശിശു വികസന വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ കൂടെയുള്ളപ്പോള്‍ അനാഥരാണെന്ന തോന്നല്‍ കുഞ്ഞുങ്ങള്‍ വച്ചു പുലര്‍ത്തേണ്ടതില്ല- മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ പരിശ്രമിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡോര്‍മെട്രി, ചികിത്സാമുറി, തൊഴില്‍ പരിശീലന കേന്ദ്രം, നവീകരിച്ച ഒബ്സര്‍വേഷന്‍ ഹോം, ശിശു സൗഹൃദ പാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.