ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പ് വെച്ചു

  • തെറ്റിയാറില്‍ തെളിനീരൊഴുക്കാനുള്ള പ്രയത്‌നം തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെറ്റിയാര്‍ തോട് നവീകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു.
  • 25 ലക്ഷം രൂപയുടെ ധാരണ പത്രം ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തിരുവനന്തപുരം നഗരസഭയും തമ്മില്‍ ഒപ്പ് വെച്ചത്.

ഫെബ്രുവരി10ന് ആരംഭിക്കുന്ന നവീകരണം ഏപ്രില്‍14ന് മുമ്പായി പൂര്‍ത്തിയാക്കും. നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ആയിരിക്കും നവീകരണ പ്രവര്‍ത്തികള്‍ നടത്തുക. തോട് വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കം ചെയ്തു കയര്‍ ഭൂവസ്ത്രം പരമാവധി വിരിച്ച് മനോഹരമാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ തെറ്റിയാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്തുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ മേയര്‍ ശ്രീകുമാര്‍, ഐഒസി സിജിഎം തോമസ് വര്‍ഗീസ്, ഐഒസി സൗത്തേണ്‍ ജനറല്‍ മാനേജര്‍ വിപിൻ ഓസ്റ്റിൻ, കൗണ്‍സിലര്‍, നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.