കരമന-കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നാലുവരിപ്പാത വികസനപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

വെടിവച്ചാൻകോവിൽ വരെയുള്ള ഗതാഗതം പള്ളിച്ചൽ-പുന്നമ്മൂട്-വെടിവച്ചാൻ കോവിൽ വഴിയും മുടവൂർപ്പാറ നിന്നും ബാലരാമപുരം വരെയുള്ള ഗതാഗതം മുക്കംപാലമൂട്-എരുത്താവൂർ-ബാലരാമപുരം വഴിയും ബാലരാമപുരം മുതൽ മുടവൂർപ്പാറ വരെയുള്ള ഗതാഗതം നിലവിലെ ദേശീയപാത വഴിയും പുന:ക്രമീകരിച്ചു.