കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍ ശതാബ്ദി സ്മാരക ഓഡിറ്റോറിയം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ജനങ്ങളുടെ സ്ഥാപനമാണ് സ്‌കൂള്‍ എന്ന തിരിച്ചറിവോടെ  ജനപങ്കാളിത്തത്തിൽ  സ്‌കൂളുകളുടെ വികസനം സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. പാഠ്യേതര വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ അറിവ് നേടണം. ഇനി ഒരു സ്‌കൂളും  ലാഭകരമല്ലെന്ന പേരില്‍ അടച്ചു പൂട്ടില്ല. വിദ്യാഭ്യാസ മേഖല വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. ശ്രീശന്‍ പനായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ വിവിധ മേളകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാവിത്രി അന്തര്‍ജനത്തിന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.