മോൽഡോവയിലെ മലായാളികൾ അടക്കമുള്ള ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അടിയന്തര സഹായവും നാട്ടിലേക്ക് എത്തുന്നതിനുള്ള സത്വര നടപടിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോൽഡോവ ഇന്ത്യൻ അമ്പാസിഡർക്ക് നോർക്ക കത്ത് നൽകി.

നിക്കോളെ ടെസ്റ്റിമിറ്റാൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ യാത്രാവിലക്ക് മാറിയാലുടൻ നാട്ടിലേക്കയക്കാൻ നടപടി കൈക്കൊള്ളണമെന്ന് ഇക്കഴിഞ്ഞ 18 ന് നോർക്ക കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ദ മോൽഡോവയിലെ സാഹചര്യം ദിനംപ്രതി ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ആഹാരം ഉൾപ്പെടെ എല്ലാ അടിയന്തര സഹായവും ഉറപ്പാക്കണം. വിദ്യാർത്ഥികളെ കഴിവതും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മോൽഡോവ ഇന്ത്യൻ അമ്പാസിഡററോട് നോർക്ക കത്തിലൂടെ ആവശ്യപ്പെട്ടു.