എറണാകുളം: കോവിഡ് ചികിത്സയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ആലുവയിലെ ജില്ലാ ആശുപത്രിയിൽ അടിയന്തരമായി ക്രിട്ടിക്കൽ കെയർ യൂണിറ്റ് സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ അത്യാധുനിക ഐ സി യു ആണ് ആലുവയിൽ സജ്ജമാക്കുക. അൻവർ സാദത്ത് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഇതിനായി വിനിയോഗിക്കും. ഇതിനുള്ള ഭരണാനുമതി അടിയന്തരമായി നൽകുമെന്നും കളക്ടർ അറിയിച്ചു.

ആശുപത്രി സന്ദർശിച്ച കളക്ടർ മുന്നൊരുക്കങ്ങൾ വിലയിരുത്തി
https://www.facebook.com/dioekm/