ഇന്നലെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 6 പേരെ കൂടി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉൾപ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന എല്ലാ ബ്രിടീഷ് പൗരന്മാരും ആശുപത്രി വിട്ടു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തതിൽ കണ്ണൂർ സ്വദേശികൾ ആയ 2 പേരും, എറണാകുളം സ്വദേശികൾ ആയ 3 പേരും ഉൾപ്പെടുന്നു.
മാർച്ച് 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂർ സ്വദേശിയും, മാർച്ച് 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂർ സ്വദേശിയും, മാർച്ച് 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാർച്ച് 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികൾ ആയ വിദ്യാർഥികളും ഡിസ്ചാർജ് ചെയ്തവരിൽ ഉൾപ്പെടുന്നു. .തുടർച്ചയായ രണ്ട് സാമ്പിൾ ഫലങ്ങൾ നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരിച്ഛ് ചികിത്സയിലുള്ളവരെ ഡിസ്ചാർജ് ചെയ്യുന്നത്.