ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം തുടരുന്നു. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. വിജയകുമാര്‍, ബാങ്ക് ഭരണസമിതിയംഗം കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉമയനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ.എസ് ഷീബാ ബീവി പെന്‍ഷന്‍ വിതണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ഫത്തഹൂദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, എ. മാധവന്‍ പിള്ള, ബി. രാജേന്ദ്രന്‍, ബാങ്ക് ഭരണസമിതിയംഗം എ.എം. ഹാഷിം, സെക്രട്ടറി അമ്മിണിഅമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.