തിരുവനന്തപുരം  ജില്ലയിൽ  വെള്ളിയാഴ്ച  17  പേർക്കാണ്  കോവിഡ് 19  സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ.

കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തമിഴ്‌നാട് സ്വദേശി 27കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശി 31 കാരൻ.  ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നും കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നു.

സൗദി അറേബ്യയിലെ ദമാമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന വർക്കല ശ്രീനിവാസപുരം സ്വദേശി 36 കാരൻ. ജൂൺ 30ന് ദമാമിൽ നിന്ന് കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

ജൂൺ 16ന് ജമ്മു കശ്മീരിൽ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ 31 വയസുള്ള സി.ആർ.പി.എഫ് ജവാൻ. ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 30ന് ചെന്നൈയിൽ നിന്ന് റോഡുമാർഗം നാട്ടിലെത്തിയ തിരുമല സ്വദേശിയായ 27കാരൻ. ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തോണിപ്പാറ, ഹരിഹരപുരം, അയിരൂർ സ്വദേശിയായ 53 കാരൻ. ദമാമിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്നെത്തിയ നേമം സ്വദേശി 36 കാരൻ. ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 24ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിൻകര, ആർ.സി. സ്ട്രീറ്റ് സ്വദേശി 47കാരൻ. ഇദ്ദേഹത്തിന്റെ ഒരുവയസുള്ള മകനും ഏഴു വയസുള്ള മകൾക്കും ഇയാൾക്കൊപ്പം കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

ദുബായിൽ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശി 52 കാരൻ. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്നുള്ള കോവിഡ് പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂൺ 29ന് യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് കുറ്റാലം സ്വദേശി 30 കാരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 29ന് ആന്റിബോഡി പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

സൗദി അറേബ്യയിൽ നിന്നെത്തിയ ചെമ്മരുതി ശ്രീനിവാസപുരം സ്വദേശിയായ 45 കാരൻ. രോഗലക്ഷണങ്ങളെ തുടർന്ന് കോവിഡ് പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

നഗരൂർ, ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ജോലി ചെയ്തു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 27 മുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പാറശ്ശാല, കോഴിവിള (തമിഴ്‌നാട് അതിർത്തി) സ്വദേശിനിയായ 25കാരി. യാത്രാപശ്ചാത്തലമില്ല.

മണക്കാട്, പരുത്തിക്കുഴി സ്വദേശിയായ 38കാരൻ. പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവൻ. സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായി. രോഗലക്ഷണങ്ങളെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

*കോവിഡ് 19 സ്ഥിതി വിവരം

വെള്ളിയാഴ്ച  ജില്ലയിൽ പുതുതായി 773 പേർ രോഗനിരീക്ഷണത്തിലായി. 698 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 18,009 പേർ വീടുകളിലും 2,048പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 46 പേരെ പ്രവേശിപ്പിച്ചു. 49 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 233 പേർ നിരീക്ഷണത്തിലുണ്ട്.

വെള്ളിയാഴ്ച 427 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 416 ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,048 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്രോൾ റൂമിൽ 196 കോളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1541 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -20,290

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -18,009
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -233
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -2,048
5. വെള്ളിയാഴ്ച പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -773