സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയൻറിഫിക് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഫസ്റ്റ് ക്ലാസോടെ അംഗീകൃത സർവകലാശാലയിൽനിന്ന് ബോട്ടണിയിൽ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്ന് ആയുർവേദ മെഡിക്കൽ സയൻസ് ബിരുദമാണ് യോഗ്യത. ചെടികൾ/കൃഷി/വനവത്കരണ മേഖലകളിൽ 10 വർഷത്തെ ഗവേഷണ പരിചയം  വേണം. ഔഷധ സസ്യങ്ങളുടെ സർവേ, തിരിച്ചറിയൽ, ഡോക്യുമെന്റേഷൻ, കൺസർവേഷൻ എന്നിവയിൽ പരിചയം അഭികാമ്യം. 40500-85000 ആണ് ശമ്പള സ്‌കെയിൽ.
സർക്കാർ സർവീസിലോ സ്വയംഭരണ സയൻറിഫിക് റിസർച്ച് ഓർഗനൈസേഷനുകളിലോ നിന്നുള്ള യോഗ്യരായ അപേക്ഷകർ ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ ജൂലൈ 30ന് മുമ്പ് സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.smpbkerala.org.