നാലുകോടി രൂപ ചെലവിലാണ് കേരള ഗ്രാമ ജ്യോതി ലൈറ്റിംഗ് തെരുവ് വിളക്ക് നിർമ്മാണ യുണിറ്റ് യാഥാർത്ഥ്യമാകുന്നത്. കെട്ടിടങ്ങൾക്കും മെഷിനറികൾക്കുമായി രണ്ടു കോടിയോളം രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ എൽൽഡി തെരുവ് വിളക്കുകൾ ഇവിടെ നിർമ്മിച്ചു വിതരണം ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകൾക്ക് ടെണ്ടറില്ലാതെ ക്രൂസിൽ നിന്ന് തെരുവ് വിളക്കുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിഎഫ്എൽ സ്ട്രീറ്റ് ലൈറ്റ്, എൽൽഡി സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്. നിലവിൽ പ്രതിമാസം 5000 സ്ട്രീറ്റ് ലൈറ്റ് നിർമ്മിക്കുവാനുള്ള സൗകര്യമാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ഇത് പ്രതിമാസം 10000 ഉയർത്തും. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് എൽഇഡി ഹൈമാസ്റ്റ് ലൈറ്റ്, സോളാർ സ്ട്രീറ്റ് ലൈറ്റ്, ഹൈ വോൾട്ടേജ് എൽഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവ നിർമ്മിക്കുവാനും പദ്ധതിയുണ്ട്. വിതരണംചെയ്ത തെരുവുവിളക്കുകൾ വാറന്റി കാലാവധി അവസാനിച്ച ശേഷം പഞ്ചായത്തുകളുടെ ആവശ്യമനുസരിച്ച് എഎംസി അടിസ്ഥാനത്തിലോ വൺ ടൈം പെയ്ഡ് സർവീസ് ആയോ കേടുപാടുകൾ തീർക്കാനുള്ള പദ്ധതിയുമുണ്ട്.