കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 29 നും 30 നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ ഒന്നുവരെയുള്ള സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. അടിയന്തര ഹിയറിംഗിനുള്ള അപേക്ഷ ഈ ആഴ്ചയിലെ അവസാന പ്രവൃത്തിദിനം  വൈകിട്ട് മൂന്നിന് മുമ്പ് ലഭിക്കണം. സിറ്റിംഗിൽ പരിഗണിക്കുന്ന കേസുകളുടെ വിവരം 26 ന് വൈകിട്ട് അഞ്ചിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സിറ്റിംഗിൽ പങ്കെടുക്കാനുളള ഗൂഗിൾ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈൽ നമ്പരുകളിൽ ലഭ്യമാക്കും. പുതിയ പരാതികൾ  registrar.keralalokayukta@gmail.com
എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കാം.