ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ഹരിതകേരള മിഷനും ചേർന്ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ശാസ്താനഗറിലെ അമ്പാട്ടുതോട് ശുചീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംഭരണവും ജലസേചനവും ഉറപ്പാക്കേണ്ടതിനെക്കുറിച്ചും ജലസ്രോതസ്സുകൾ നശിച്ചാലുണ്ടാകുന്ന പ്രതൃാഘാതങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ െവെ.കല്ലൃാണകൃഷ്ണൻ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവൻ അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡൻറ് സുനിത, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ തടയണ നിർമാണം നടത്തി.