ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നവംബര്‍ മാസം നടത്തുന്ന സിറ്റിംഗ്-അദാലത്ത് ഈ മാസം 27 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍  നടത്തും. അദാലത്ത്-സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും 27 ന് രാവിലെ ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.