ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികവും ആരോഗ്യപരവുമായ പ്രശനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഫലപ്രദമായ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
18നും 44നും മധ്യേ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 17ന് രാവിലെ 10.30ന് മൂവാറ്റുപഴ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടത്തും. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 13000 രൂപ ഓണറേറിയം ലഭിക്കും. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. യോഗ്യതകള്‍ എസ്.എസ്.എല്‍.സി ,കേരള നഴ്‌സ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ അംഗീകരിച്ച ആക്‌സിലറി നേഴ്‌സിംഗ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ആക്‌സിലറി നേഴ്‌സിംഗ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്‌സ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ അംഗീകരിച്ച ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ അംഗത്വമുള്ളവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222399.