സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് കരുത്ത് പകരാൻ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ചലച്ചിത്രം. സിറ്റി പൊലീസ് കൺട്രോൾ സ്റ്റേഷനിലെ ബി. അജയകുമാർ നിർമ്മിച്ച ‘ഷൈനിംഗ് ഡയമൺഡ്‌സ’് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിൽ നിർവ്വഹിച്ചു. പുന്നമ്മൂട് ഗവൺമെന്റ് മോഡൽ ഹയർസെക്കന്ററി സ്‌കൂൾ പശ്ചാത്തലമാക്കി യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എംഫാക്ടറി മീഡിയ ഒരുക്കിയ ചിത്രത്തിന്റെ ക്യാമറ ജയൻ ദാസും എഡിറ്റിംഗ് അരുൺദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ബി.ടി. അനിൽകുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അശ്വിൻ ജോൺസൺ ആണ്. സുമേഷ് മധുവിന്റെ തിരക്കഥയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പി. അഭിരാമി എന്ന വിദ്യാർത്ഥിനിയാണ്.