തിരുവനന്തപുരം: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്‌ക്കെത്തുന്നവരുടെ വാഹനങ്ങള്‍ കളക്ടറേറ്റ് വളപ്പില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്കായി സ്ഥാനാര്‍ഥി, നാമനിര്‍ദേശകന്‍, ഏജന്റ് എന്നിവര്‍ ഒരു വാഹനത്തില്‍ എത്തണം. വാഹനം സിവില്‍ സ്‌റ്റേഷനിലെത്തി ആളുകളെ ഇറക്കി സിവില്‍ സ്‌റ്റേഷന്‍ വളപ്പിനു പുറത്ത് പാര്‍ക്ക് ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.