കണ്ണൂർ  : ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 23) 144 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആറളം 5
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുപുഴ 3
ചിറക്കല്‍ 1
ചൊക്ലി 4
ധര്‍മ്മടം 3
എരഞ്ഞോളി 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കേളകം 1
കോളയാട് 1
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 18
കുറുമാത്തൂര്‍ 1
മാടായി 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 3
ന്യൂമാഹി 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 1
പായം 6
പേരാവൂര്‍ 4
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 4
വേങ്ങാട് 5

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1

വിദേശം:
നാറാത്ത് 1
ന്യൂമാഹി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കേളകം 1
കൂടാളി 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 30989 ആയി. ഇവരില്‍ 201 പേര്‍   തിങ്കളാഴ്ച (നവംബര്‍ 23) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27582 ആയി. 145 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2917 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2337 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2337 പേര്‍ വീടുകളിലും ബാക്കി 551 പേര്‍വിവിധആശുപത്രികളിലുംസിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രി- 52, തലശ്ശേരി ജനറല്‍ ആശുപത്രി- 48, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 47, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 89, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 11, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 30, എ കെ ജി ആശുപത്രി- 15,   ജിം കെയര്‍- 39, ആര്‍മി ആശുപത്രി- 5, ലൂര്‍ദ് – 3, ടെലി ഹോസ്പിറ്റല്‍ – 2, തലശ്ശേരി സഹകരണ ആശുപത്രി- 24,  തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 3,  കൊയിലി ഹോസ്പിറ്റലിൽ- 1, ശ്രീ ചന്ദ് ആശുപത്രി- 18, സ്പെഷ്യാലിറ്റി- 1, നേവി- 7,  പയ്യന്നൂര്‍ ടി എച്ച് -1, പയ്യന്നൂർ സഹകരണ ആശുപത്രി – 1, സബ ഹോസ്പിറ്റൽ- 1, മിഷന്‍ ആശുപത്രി- 3,  എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 134, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 29 പേരും ചികിത്സയിലുണ്ട്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16707 പേരാണ്. ഇതില്‍ 16067 പേര്‍ വീടുകളിലും 640 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 281282 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 280953 എണ്ണത്തിന്റെ ഫലം വന്നു. 329 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.