ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ പക്കല്‍ നിന്ന് 16 ഡിവിഷനുകളിലേക്കായി 87850 ബാലറ്റുകളാണ് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റിയത്.

എട്ടു ബ്ലോക്കുകളിലെ 1384 പോളിംഗ് സ്റ്റേഷനുകളിലേക്കായി 56800 പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍,23750 ടെണ്ടേഡ് ബാലറ്റ് പേപ്പറുകള്‍, 7350 ഇവിഎം ബാലറ്റ് പേപ്പറുകള്‍, എന്നിങ്ങനെ 87850 ബാലറ്റ് പേപ്പറുകളാണ് വിതരണം ചെയ്തത്.