കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും (കാറ്റഗറി നമ്പര്‍ 05/2019) തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും (കാറ്റഗറി നമ്പര്‍ 06/2019) അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

അഡ്മിഷന്‍ ടിക്കറ്റ് ഡിസംബര്‍ 04 മുതല്‍ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഹാന്‍ഡ് ഗ്ലൗസ്, ഫേസ് മാസ്‌ക് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.