കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ വെറ്ററിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍ 16/2020) തസ്തികയുടെ ഇന്റര്‍വ്യൂ സംസ്ഥാനത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 28 ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അതേ അഡ്മിഷന്‍ ടിക്കറ്റും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം പുതുക്കി നിശ്ചയിച്ച തീയതിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തിലും സമയത്തിലും മാറ്റമില്ല.