കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് 4 തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 23, 24, 29, 30 തീയതികളില്‍ എറണാകുളം, ആലുവ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ നടത്തും.

ഈ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ക്ഷേത്ര ജീവനക്കാരനായി/ ജീവനക്കാരിയായി 10 വര്‍ഷത്തെ സ്ഥിരസേവനം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഡിസംബര്‍ 10ന് മുമ്പ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് ബില്‍ഡിംഗ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.

പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച തസ്തികയുടെ വിജ്ഞാപനത്തോടൊപ്പം ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ മെമ്മോ ഡിസംബര്‍ 8 മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.