തൃശ്ശൂർ:ചെറായി ഗവ യുപി സ്കൂളിൽ മന്ത് രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് രണ്ടാം വാർഡിലെ 5 മുതൽ 9 വയസ് വരെയുള്ള കുട്ടികളുടെ രക്തസാംപിളാണ് പരിശോധനക്ക് എടുത്തത്. മലേറിയ കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി ജനുവരി 18 മുതൽ ഫെബ്രുവരി 22 വരെ വിവിധ ആരോഗ്യ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് മന്ത് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.