പത്തനംതിട്ട: സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ 2020ല്‍ പത്തനംതിട്ട ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിദ്യാലയങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പച്ചക്കറി കര്‍ഷകര്‍, ക്ലസ്റ്ററുകള്‍, പ്രോജക്ട് അടിസ്ഥാനത്തില്‍ കൃഷി ചെയ്ത സ്ഥാപനങ്ങള്‍, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി, കൃഷി ഉദ്യോഗസ്ഥര്‍, മട്ടുപ്പാവ് കൃഷി എന്നിവയ്ക്കുള്ള ജില്ലാതല അവാര്‍ഡുകള്‍ വിതരണം ചെയ്തു. അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാല അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

ജില്ലാതല അവാര്‍ഡ് ജേതാക്കള്‍

മികച്ച കര്‍ഷകന്‍:- തടിയൂര്‍ തോട്ടാവള്ളില്‍ വീട് ടി.ആര്‍ ഗോപകുമാര്‍ (അയിരൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്) ഒന്നാം സ്ഥാനവും, സുധി ഭവനം കെ.എസ്.സജി (പ്രമാടം കൃഷിഭവന്‍, കോന്നി ബ്ലോക്ക്) രണ്ടാം സ്ഥാനവും, വാളക്കുഴി തൊട്ടിയില്‍വീട് തോമസ് ജോണ്‍ (എഴുമറ്റൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്) മൂന്നാം സ്ഥാനവും നേടി അവാര്‍ഡിന് അര്‍ഹരായി. മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ തിരുവല്ല ബ്ലോക്കിലെ കടപ്ര ക്ലസ്റ്റര്‍ (കടപ്ര കൃഷിഭവന്‍), കോന്നി ബ്ലോക്കിലെ നടുവത്തോടി ക്ലസ്റ്റര്‍ (വള്ളിക്കോട് കൃഷിഭവന്‍), പന്തളം ബ്ലോക്കിലെ ഒരിപ്പുറം ക്ലസ്റ്റര്‍ (തെക്കേക്കര കൃഷിഭവന്‍) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.

മികച്ച സ്ഥാപനാധിഷ്ഠിത കൃഷി(പബ്ലിക്) വിഭാഗത്തില്‍ പന്തളം ബ്ലോക്ക് പോലീസ് സ്റ്റേഷന്‍ (തോന്നല്ലൂര്‍ കൃഷിഭവന്‍), കോന്നി ബ്ലോക്ക് ഗവ. വി.എച്ച്.എസ്.എസ് കൈപ്പട്ടൂര്‍ (വള്ളിക്കോട് കൃഷി ഭവന്‍) എന്നീ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സി.എം.എസ്.എല്‍.പി.എസ് എണ്ണൂറാംവയല്‍ (വെച്ചൂച്ചിറ കൃഷിഭവന്‍) രണ്ടും, തിരുവല്ല ബ്ലോക്ക് സിഡ്കോ (കടപ്ര കൃഷിഭവന്‍) മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച സ്ഥാപനാധിഷ്ഠിത കൃഷി (പ്രൈവറ്റ് ) വിഭാഗത്തില്‍ തിരുവല്ല ബ്ലോക്കിലെ പരുമല സെമിനാരി (കടപ്ര കൃഷിഭവന്‍), വെള്ളപ്പാറ സെന്റ മേരീസ് കാരുണ്യഭവന്‍ കോന്നി ബ്ലോക്ക് (പ്രമാടം കൃഷിഭവന്‍) എന്നീ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനവും ചുങ്കപ്പാറ അസീസി സെന്റര്‍ സ്പെഷല്‍ സ്‌കൂള്‍ (കോട്ടാങ്ങല്‍ കൃഷിഭവന്‍, മല്ലപ്പള്ളി ബ്ലോക്ക്), കോന്നി ബ്ലോക്കിലെ വാഴമുട്ടം നാഷണല്‍ യു.പി സ്‌കൂള്‍ (വള്ളിക്കോട് കൃഷിഭവന്‍) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.എസ്. അനീഷ് (വള്ളിക്കോട് കൃഷിഭവന്‍, കോന്നി ബ്ലോക്ക്), രണ്ടാം സ്ഥാനം: പോള്‍ പി. ജോസഫ്, (അയിരൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്), മൂന്നാം സ്ഥാനം: എസ്. അനില്‍, (നെടുമ്പ്രം കൃഷിഭവന്‍, തിരുവല്ല ബ്ലോക്ക്).

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം: റോഷന്‍ ജോര്‍ജ്, (അടൂര്‍ ബ്ലോക്ക്), രണ്ടാം സ്ഥാനം വി.ജെ. റെജി, (തിരുവല്ല ബ്ലോക്ക്), മൂന്നാം സ്ഥാനം: ജിജിമോള്‍ പി. കുര്യന്‍ (മല്ലപ്പള്ളി ബ്ലോക്ക്). മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം മാത്യു എബ്രഹാം, (എഴുമറ്റൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്), രണ്ടാം സ്ഥാനം: എസ്. രഞ്ജിത്ത് കുമാര്‍, (വള്ളിക്കോട് കൃഷിഭവന്‍, കോന്നി ബ്ലോക്ക്), മൂന്നാം സ്ഥാനം: ട്രീസ സെലിന്‍ ജോസഫ്, (വെച്ചൂച്ചിറ കൃഷിഭവന്‍, റാന്നി ബ്ലോക്ക്).
മികച്ച സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിഭാഗത്തില്‍ അടൂര്‍ ബ്ലോക്കിലുള്‍പ്പെട്ട എന്‍.എസ്.എല്‍.പി.എസ് (അടൂര്‍ കൃഷിഭവന്‍), പന്തളം ബ്ലോക്കിലുള്‍പ്പെട്ട എസ്.എം.എസ്.ഗവ.യു.പി.എസ്(മെഴുവേലി കൃഷിഭവന്‍), റാന്നി ബ്ലോക്ക് എസ്.എന്‍.ഡി.പി.യു.പി.എസ് തലച്ചിറ (വടശ്ശേരിക്കര കൃഷി ഭവന്‍) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മികച്ച പ്രധാന അധ്യാപകര്‍ വിഭാഗത്തില്‍ (അടൂര്‍ ബ്ലോക്ക്, അടൂര്‍ കൃഷിഭവന്‍) എന്‍.എസ് എല്‍.പി.എസ് അടൂരിലെ എസ്.ആശ, ഗവ.എസ്.എം.എസ്.യുപി.എസിലെ സിന്ധു ഭാസ്‌കര്‍ (പന്തളം ബ്ലോക്ക്, മെഴുവേലി കൃഷിഭവന്‍), എസ്.എന്‍.ഡി.പി.യു.പി.എസ് തലച്ചിറയിലെ എ.എസ് സിമിമോള്‍ (വടശ്ശേരിക്കര കൃഷിഭവന്‍, റാന്നി ബ്ലോക്ക്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി അവാര്‍ഡിന് അര്‍ഹരായി.

മികച്ച അധ്യാപകന്‍/അധ്യാപിക വിഭാഗത്തില്‍ കെ.ആര്‍.അനിതാകുമാരി, എന്‍.എസ്.എല്‍.പി.എസ് അടൂര്‍ (അടൂര്‍ കൃഷിഭവന്‍ അടൂര്‍ ബ്ലോക്ക്) ഒന്നാം സ്ഥാനവും, ഐശ്വര്യ സോമന്‍, എസ്.എം.എസ്.ഗവ.യു.പി.എസ് ഇലവുംതിട്ട (മെഴുവേലി കൃഷിഭവന്‍, പന്തളം ബ്ലോക്ക്) രണ്ടാം സ്ഥാനവും സിസ്റ്റര്‍ റനീറ്റ, എല്‍.പി.എസ് കുന്നംപള്ളി (നാറാണംമൂഴി കൃഷിഭവന്‍, റാന്നി ബ്ലോക്ക്), കെ.സുനില്‍, ഗവ.എച്ച്.എസ്.എസ് ഇടമുറി (നാറാണംമൂഴി കൃഷിഭവന്‍, റാന്നി ബ്ലോക്ക്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

മികച്ച വിദ്യാര്‍ഥി/വിദ്യാര്‍ഥിനി വിഭാഗത്തില്‍ ഉളനാട് ആഞ്ജനേയം എസ്.ജയലക്ഷ്മി (കുളനട കൃഷിഭവന്‍, പന്തളം ബ്ലോക്ക്), കുമ്പളത്താനം പാലക്കാമണ്ണില്‍ ജഫിന്‍ തോമസ് ചാക്കോ (കൊറ്റനാട് കൃഷിഭവന്‍, മല്ലപ്പള്ളി ബ്ലോക്ക്), നെടുമ്പ്രം അഖില്‍ നിവാസ് അഞ്ചു അനില്‍കുമാര്‍ (നെടുമ്പ്രം കൃഷിഭവന്‍, തിരുവല്ല ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയില്‍ വാളക്കുഴി ഹരിവിഹാര്‍ ഡോ. കണ്ണന്‍ (എഴുമറ്റൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്), പരുത്തിക്കാട്ട് പി. വറുഗീസ്, (നിരണം കൃഷിഭവന്‍, തിരുവല്ല ബ്ലോക്ക്), നിരണം വടക്കുംഭാഗം വലിയപറമ്പില്‍ സുജാ ശശി (നിരണം കൃഷിഭവന്‍, തിരുവല്ല ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി അവാര്‍ഡിന് അര്‍ഹരായി.

മട്ടുപ്പാവ് കൃഷിയില്‍ കൈതക്കോടി കോയിക്കല്‍ വീട് പ്രിയ പി. നായര്‍ (അയിരൂര്‍ കൃഷിഭവന്‍, പുല്ലാട് ബ്ലോക്ക്), ഷാന്‍ നിവാസ് സി.കെ. മണി (കടമ്പനാട് കൃഷിഭവന്‍, അടൂര്‍ ബ്ലോക്ക്), കുന്നേല്‍ ടോണി വില്ല തോമസ് എബ്രഹാം (കടപ്ര കൃഷിഭവന്‍, തിരുവല്ല ബ്ലോക്ക്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി അവാര്‍ഡിന് അര്‍ഹരായി.

മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം: എസ്. ആദില (കൊടുമണ്‍ കൃഷിഭവന്‍), രണ്ടാം സ്ഥാനം: കെ.വി ബിനോയ് (കോയിപ്രം കൃഷിഭവന്‍), മൂന്നാം സ്ഥാനം: റോണി വര്‍ഗീസ് (പള്ളിക്കല്‍ കൃഷിഭവന്‍). കൃഷി വിജ്ഞാപന ഉദ്യോഗസ്ഥരിലെ മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം: വി.വി അനില്‍കുമാര്‍ (ഇരവിപേരൂര്‍ കൃഷിഭവന്‍), രണ്ടാം സ്ഥാനം: എസ് നിസാമുദ്ദീന്‍ (തുമ്പമണ്‍ കൃഷിഭവന്‍), ഹേമചന്ദ്രന്‍ (ചെന്നീര്‍ക്കര കൃഷിഭവന്‍), മൂന്നാം സ്ഥാനം: വി. വിപിന്‍ കുമാര്‍ (ഏഴംകുളം കൃഷിഭവന്‍).

ജൈവ പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനം വള്ളിക്കോട് ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം നാറാണംമൂഴി ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം കടമ്പനാട് ഗ്രാമപഞ്ചായത്തും സ്വന്തമാക്കി. വീണാ ജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) മാത്യു എബ്രഹാം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എസ്. ഷീബ, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, മനു ജോര്‍ജ് മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു