പാലക്കാട്: മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി ഏര്പ്പെടുത്തിയ ഫെലോഷിപ്പിന്റെ ഭാഗമായി രചിച്ച അഴിഞ്ഞാട്ടങ്ങള്, വിശുദ്ധപാപങ്ങള്; പെണ്ണും മലയാള സിനിമയും വ്യാഴാഴ്ച പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചിന് പ്രിയദര്ശിനി തിയേറ്റര് കോംപ്ലക്സിലെ ഓപ്പണ്ഫോറം വേദിയിൽ അക്കാദമി വൈസ് ചെയര്പേഴ്സണ് ബീനപോള്, ചലച്ചിത്ര പ്രവര്ത്തകയായ അര്ച്ചന വാസുദേവിന് നല്കിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത് . ഡോ.മുഹമ്മദ് റാഫിയാണ് പുസ്തകത്തിന്റെ രചയിതാവ് . ചടങ്ങിൽ അക്കാദമി ചെയര്മാന് കമല്, എക്സിക്യൂട്ടീവ് അംഗം സിബി മലയില്, സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവര് പങ്കെടുക്കും.