കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ ആറാം വാര്‍ഡില്‍ റഷീദ് ആമാന്റെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് മത്സ്യകൃഷി നടത്തിയത്. ചെറുകിട മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരെ
പ്രോല്‍സാഹിപ്പിക്കാനും മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാനും വകുപ്പ് മുന്‍കൈയെടുക്കുന്നുണ്ടെന്ന് വകുപ്പ് കോ-ഓഡിനേറ്റര്‍മാരായ രതീഷ്, അഗസ്റ്റിന്‍ എന്നിവര്‍ പറഞ്ഞു. ടി.സി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.