* ക്യാമ്പുകളില്‍ പാഴ് വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയായി ചാക്കില്‍ക്കെട്ടി മഴ നനയാതെ സൂക്ഷിക്കണം.
* ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
* പൈപ്പ് വെള്ളം ആണെങ്കില്‍ പോലും തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക.
* ആഹാരത്തിന് മുന്‍പും ശൗചാലയം ഉപയോഗിച്ചശേഷവും  കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
* പാത്രം കഴുകാന്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കണം.
* പഴകിയതും തുറന്ന് വെച്ചതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക. ആഹാരസാധനങ്ങള്‍ ഈച്ച കടക്കാത്തവിധം  മൂടി വെയ്ക്കണം.
*വയറിളക്കമുണ്ടായാല്‍ ഒ.ആര്‍.എസ് ലായനി കുടിക്കുക.
* മലിനജലവുമായി സമ്പര്‍ക്കമുണ്ടാകാമെന്നുളളതുകൊണ്ട് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കണം.
* വയറല്‍പനി, ചിക്കന്‍പോക്‌സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ എടുക്കണം
* വെള്ളപ്പൊക്കം നേരിട്ട വീടുകളും സ്ഥാപനങ്ങളും നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
*  വെള്ളക്കെട്ട് മൂലം മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക. ഒന്നിടവിട്ടുളള ദിവസങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണം.
* മലിനജലവുമായി സമ്പര്‍ക്കമുളളതിനാല്‍ ആഴ്ച്ചയിലൊരിക്കല്‍ പ്രതിരോധ മരുന്ന് കഴിക്കണം.
* കൈകാലുകളില്‍ മുറിവുളളവര്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതും പ്രതിരോധ ഗുളിക കഴിക്കേണ്ടതുമാണ്.
* മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ (ഗംബൂട്ട്, കൈയ്യുറ) തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കണം.
* വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുത്.
* അടഞ്ഞുകിടന്നിരുന്ന മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം.
* ഇലക്ട്രിക്ക് ഉപകരണങ്ങള്‍  ഇലക്ട്രീഷ്യന്റെ സഹായത്തോടെ പരിശോധിക്കണം.
* അണുബാധയുണ്ടാകാന്‍ സാധ്യതയുളളതിനാല്‍ പ്രമേഹരോഗികള്‍ കൃത്യമായി ചികിത്സ എടുക്കണം.
* പാത്രങ്ങളും ഗ്ലാസുകളും ക്ലോറിനേറ്റ് ചെയ്ത വെളളത്തില്‍ കഴുകിയെടുക്കണം.
* കൈയ്യും വായും ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കഴുകണം.
* ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിഷപാമ്പുകളുടെ സാന്നിധ്യം സൂക്ഷിക്കണം.
*വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കണം.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
 *വൈറല്‍പനി,ചിക്കന്‍പോക്‌സ്, മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ചുമ്മമ്പോളും ചുമയ്ക്കുമ്പോളും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.
* പാത്രം കഴുകുന്ന വെള്ളത്തില്‍ 20 ലിറ്ററിന് ഒന്ന് എന്ന കണക്കില്‍ ക്ലോറിന്‍ ഗുളിക ഉപയോഗിക്കണം.
* പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയംചികിത്സ പാടില്ല.