മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഇതുവരെ 44 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി സഹായം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.