സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 192 ഫ്‌ളാറ്റുകള്‍ അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ’യുടെ ഉദ്ഘാടനം ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
മുട്ടത്തറ ഭവന സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ മത്സ്യബന്ധനം ഹാര്‍ബര്‍ എഞ്ചിനിയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടി അമ്മ അധ്യക്ഷത വഹിച്ചു.  തീരമാവേലി സ്റ്റോര്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ സഹകരണ വിനോദസഞ്ചാരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ വനം വന്യജീവി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി കെ. രാജുവും നിര്‍വഹിച്ചു.  വി.എസ്. ശിവകുമാര്‍ എം.എല്‍.എ, റവ. ഡോ. എം. സൂസപാക്യം, വി.പി. സുഹൈബ് മൗലവി എന്നിവര്‍ പങ്കെടുക്കും.