നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന   കേരഗ്രാമം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കരീപ്ര സര്‍ക്കാര്‍ എല്‍.പി.എസ് അങ്കണത്തില്‍ തെങ്ങിന്‍ തൈ നട്ട് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്തുന്നതിലൂടെ കേരകൃഷിയില്‍ ഏറെ മുന്നോട്ട് പോകാനാകുമെന്ന്  മന്ത്രി പറഞ്ഞു. നീരയുടെ  വിപണനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.
അഡ്വ. പി. അയിഷ പോറ്റി എം.എല്‍.എ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഹ്മാന്‍, മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. വിജയകുമാര്‍, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംല സലീംലാല്‍, കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, അംഗം വിജയകുമാര്‍,   ജില്ലാപഞ്ചായത്ത് അംഗങ്ങളായ സി.പി പ്രദീപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജി.അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്. നജീബ്, കേരഗ്രാമം ജില്ലാതല ഏകോപന സമിതി പ്രസിഡന്റ് ജി. ഗോപിനാഥന്‍, കരീപ്ര കൃഷി ഓഫീസര്‍ ബി. രാജന്‍ബാബു, കരീപ്ര കേര കര്‍ഷക സൊസൈറ്റി സെക്രട്ടറി എസ്. കോമളന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, നാളികേര  ഉത്പാദന സമിതി പ്രസിഡന്റുമാര്‍ വാര്‍ഡുതല കേരഗ്രാമ സമിതി കണ്‍വീനര്‍മാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരവും ക്വിസ് മത്സരവും തെങ്ങുകയറ്റ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ദാനവും   പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.  മികച്ച കേര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് എ. റാബിഹാ ബീഗത്തെ അദ്ദേഹം ആദരിച്ചു.