ആധാർ ആക്ട് 2016-ന്റെ ലംഘനമായതിനാൽ അച്ചടി വകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരള ഗസറ്റിൽ സ്വകാര്യ വ്യക്തികളുടെ പരസ്യങ്ങളിൽ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ഇനിമുതൽ പ്രസിദ്ധീകരിക്കില്ല.  കൂടാതെ സർക്കാർ സെൻട്രൽ പ്രസ്സിലും 12 ജില്ലാ ഫാറം സ്റ്റോറുകളിലും കേരള ഗസറ്റിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഇനി മുതൽ ആധാർ കാർഡിലെ വിവരങ്ങളും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും സ്വീകരിക്കില്ലെന്നും ഡയറക്ടർ അറിയിച്ചു.