വസന്തോത്സവം ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം തുടങ്ങി
വസന്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിൽ നടക്കുമെന്ന് ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്റെ പ്രധാന ടൂറിസം ബ്രാൻഡായി വസന്തോത്സവം മാറും. പുതുവർഷം അനന്തപുരിക്ക് വസന്തോത്സവമാകുമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിൽ വസന്തോത്സവം ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂർണമായും ഹരിതചട്ടം പാലിച്ചാകും വസന്തോത്സവം നടക്കുക. ലോക കേരളസഭയുമായി ബന്ധപ്പെട്ട് 2018ൽ നടത്തിയ വസന്തോത്സവത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി യോഗവും ചേർന്നു. വിനോദസഞ്ചാര വകുപ്പു സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, കെ.റ്റി.ഡി.സി എം.ഡി ആർ. രാഹുൽ, ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി മോഹൻലാൽ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.