ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 26 അംഗ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം തുടങ്ങി. ഇതോടനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാ മോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സിജുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഗീത സദാശിവന്‍, ഷിബി ആനി ജോര്‍ജ്, മിനിജോണ്‍, കെ.ആര്‍.തുളസിയമ്മ, ബാബുജി തര്യന്‍, സി.കെ.പൊന്നമ്മ, കെ.പി.മുകുന്ദന്‍, സാംസണ്‍ തെക്കതില്‍, അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, എ.ഷംനാദ് എന്നിവര്‍ സംസാരിച്ചു.
