ഹരിപ്പാട്: പ്രളയത്തിൽ തകർന്ന അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ റോഡുകളുടേയും അറ്റകുറ്റ പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാർത്തികപള്ളി താലൂക്ക് വികസന സമതി.പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഇനിയും ധനസഹായം ലഭിക്കാത്തവർക്കുള്ള ധനസഹായ വിതരണം ഉടൻ പൂർത്തിയാക്കാനും വീയപുരം ഭാഗത്ത് ഇറച്ചിക്കോഴി മാലിന്യങ്ങൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ റോഡിലും, കനാലുകളിലും തള്ളുന്നത് ഒഴിവാക്കാനായി പഞ്ചായത്ത് തലത്തിൽ സി.സി.റ്റി.വി. ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി. പ്രത്യേക പോലീസ് പട്രോളിങിന് നിർദേശം നൽകും.
ലഹരിക്ക് അടിമയായവരെ മോചിപ്പിക്കാൻ വിമുക്തി പദ്ധതി പ്രകാരം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സൗജന്യ ചികിത്സ സൗകര്യവും നൽകും. ഈ സേവനം ആവശ്യമുള്ളവർക്ക് ഹരിപ്പാട് എക്‌സൈസ് സി.ഐ.യെ 9400069492 എന്ന നമ്പരിൽ ബന്ധപ്പെടാം.