പുന്നപ്ര : ഭിന്നശേഷി കുട്ടികൾക്കു പ്രത്യേക പരിഗണന നൽകി പൊതു ഫണ്ടിൽ നിന്നും പ്രതിവർഷം 26000 രൂപയുടെ സ്കോളർഷിപ് നൽകുമെന്ന്പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പുന്നപ്ര ജെ ബി സ്കൂളിൽ സംഘടിപ്പിച്ച സാരംഗ് 2019 ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പഞ്ചായത്തിൽ 72 ഭിന്നശേഷി കുട്ടികളാണുള്ളത്‌. ഭിന്നശേഷിയുള്ള കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വളർത്തി സമൂഹത്തിനു മുൻപിൽ കൊണ്ട് വരികയും അവർക്ക് വേണ്ട പിന്തുണ നൽകലുമാണ് സാരംഗ് 2019 ലക്ഷ്യമിടുന്നത്.
പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം ഷീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ്, ഐ സി ഡി എസ് സെൽ ജില്ലാ പ്രോഗ്രം ഓഫീസർ ടി വി മിനിമോൾ,പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ ഉണ്ണികൃഷ്ണൻ, സെക്രടറി എസ് ബിജി, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്‍ജു , ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീത ബാബു, പുന്നപ്ര തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആർ രജിമോൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുലഭാഷാജി, ആശ വർക്കർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സാരംഗ് 2019ന്റെ
ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിവിധ കാലാരിപാടികളും നടന്നു.