മൂവാറ്റുപുഴ: ഭരണ ഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ രാജ്യത്തെ ജനങ്ങൾ ഭരണഘടനയെ കുറിച്ച് അവബോധമുള്ളവരാകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ. അഭിപ്രായപ്പെട്ടു. സാക്ഷരതാ മിഷൻ നയിക്കുന്ന ഭരണഘടനാ സാക്ഷരതാ സന്ദേശ യാത്രയുടെ ജില്ലാതല സമാപനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്ന തരത്തിൽ തുല്യ നീതിയും ലിംഗ സമത്വവും അട്ടിമറിക്കാൻ അണിയറ നിക്കങ്ങൾ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പ്രമീള ഗിരീഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, ജില്ലാ കോർഡിനേറ്റർ ദീപാ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ സാക്ഷരതാ മിഷൻ ഡയറക്ടർ കുടിയായ പി.എസ്. ശ്രീ കല മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയ സാക്ഷരതാ മിഷൻ പ്രവർത്തകരും പഠിതാക്കളും പങ്കെടുത്തു.