2010-14 കലണ്ടർ വർഷങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിലുള്ള ഒഴിവുകളിൽ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം. ജനുവരി 16ന് കൂടിയ സെലക്ട് കമ്മിറ്റിയാണ് 409 പേരുടെ പട്ടിക അംഗീകരിച്ചത്. 249 ഒഴിവുകളാണ് 2010-14 കലണ്ടർ വർഷങ്ങളിലുള്ളത്. ഇതിൽ 248 ഒഴിവുകൾ നികത്താനാണ് ഈ പട്ടിക.